ഇത് ചരിത്ര നിമിഷം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് കിമ്മും ട്രംപും

സിംഗപ്പൂര്‍: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും നിര്‍ണ്ണായക കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് ഇരു രാജ്യങ്ങളും സിംഗപ്പൂരിലെ വേദിയില്‍ ഒപ്പുവെച്ചത്. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നുവെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

‘കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും’. സംയുക്ത കരാറില്‍ ഒപ്പുവെച്ചതിനുശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ വളരെ പ്രത്യേകത നിറഞ്ഞ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും’ തുടര്‍ന്നും കൂടിക്കാഴ്ചകള്‍ ഉണ്ടാകും. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കിയ ട്രംപ്, കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും അറിയിച്ചു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

അതേസമയം, ഇരുവരും ചേര്‍ന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ വ്യക്തമല്ല.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവർ ട്രംപിനൊപ്പവുമെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
[masterslider id="10"]

Related posts