കടുവചത്ത സംഭവം അഞ്ചുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : എംഎം ഹിൽസിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. കടുവയെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കസ്റ്റഡിയിലെടുത്തവർ കൊന്ന കടുവയെ കഷണങ്ങളാക്കി വെട്ടി പലസ്ഥലത്തായി കുഴിച്ചിടുകയായിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് എംഎം ഹിൽസിലെ ഹനൂർ റേഞ്ച് പരിധിയിൽ നൈറ്റ് പട്രോളിങ്ങിനിടെ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ടെത്തിയത്.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

12 വയസ്സുള്ള ആൺ കടുവയുടെ ജഡമാണ് കണ്ടെത്തിയത്. കടുവയെ വേട്ടയാടിയതിന് പിന്നിൽ ഏതെങ്കിലും സംഘടിത വന്യജീവി കുറ്റകൃത്യ റാക്കറ്റോ സിൻഡിക്കേറ്റോ ഉണ്ടോ എന്ന അന്വേഷണം നടക്കുകയാണ്.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സ്മിതാ ബിജ്ജൂറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts