ബെംഗളൂരുവിൽ ജാതിസർവേക്ക് തടസ്സം

ബെംഗളൂരു : കർണാടക സർക്കാർ നടത്തുന്ന ജാതിസർവേ ബെംഗളൂരു നഗരപരിധിയിൽ തുടങ്ങിയ ദിവസംതന്നെ പലയിടങ്ങളിലും തടസ്സപ്പെട്ടു.

കണക്കെടുപ്പുകാരായ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. 17,500 ജീവനക്കാരെയാണ് നഗരപരിധിയിലെ സർവേക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് കോർപ്പറേഷനുകളുടെ പരിധിയിൽവരുന്ന 50.57 ലക്ഷം വീടുകളിലാണ് സർവേ നടത്തേണ്ടത്. ഒരാൾക്ക് ഒരുദിവസം 15 മുതൽ 20 വരെ വീടുകളിൽ സർവേ നടത്തണം.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

നഗരത്തിൽ ഇത്രയധികം വീടുകളിൽ ഒരു ദിവസമെത്തി വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 60 ചോദ്യങ്ങൾക്കാണ് സർവേയിൽ വിവരം ശേഖരിക്കേണ്ടത്.

ഒരു വീട്ടിൽതന്നെ ഇതിന് ഒരു മണിക്കൂറെങ്കിലും വേണ്ടിവരുമെന്നും അവർ പറഞ്ഞു. മിക്ക ജീവനക്കാരുടെയും വീടുകളിൽനിന്ന് വളരെ അകലയുള്ള സ്ഥലമാണ് സർവേക്ക് ചുമതലപ്പെടുത്തിയതെന്നാണ് മറ്റൊരാക്ഷേപം.

അടുത്തുള്ള സ്ഥലങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts