ദിവസവും 522 രൂപ വേതനത്തിൽ പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു

ബെംഗളൂരു: രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു.

ജയിൽ നിയമങ്ങൾ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യണം എന്നാണ് റിപ്പോർട്ടുകൾ. കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകുന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധികൃതർ പറഞ്ഞു.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

തടവുകാർക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യുക, കടമെടുത്ത പുസ്‌തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ.

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് അത് ചിത്രീകരിക്കുകയും ചെയ്‌ത കേ സിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴ യും ശിക്ഷ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts