നടി നവ്യാ നായരില്‍ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ. മുല്ലപ്പൂ കൈവശം വെച്ചതിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം ഒരു ചടങ്ങിൽ തുറന്നുപറഞ്ഞത്.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്.
മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ താരം പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും സമ്മതിച്ചു. നവ്യാ നായരില്‍ നിന്ന് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്.
ഒരുലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താനിങ്ങോട്ട് വന്നതെന്നും തമാശയായി നവ്യ പറഞ്ഞു. നവ്യയ്ക്കുണ്ടായ രസകരമായ അനുഭവം പൊട്ടിച്ചിരിയോടെയാണ് സദസ്സ് കേട്ടത്.
തിരുവോണദിവസമായിരുന്നു താരത്തന്റെ ഓസ്‌ട്രേയിലന്‍ യാത്ര. താന്‍ മെല്‍ബണിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ട് വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം നവ്യാ നായര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]