ടിക്കറ്റുകൾ ഇവിടെനിന്നും എടുക്കാം; മൈസൂരുവിൽ വരാനിരിക്കുന്ന ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി ദസറ വെബ്‌സൈറ്റ് ആരംഭിച്ചു;

ബെംഗളൂരു: ദസറയോടനുബന്ധിച്ച് ജില്ലാ ഭരണകൂടം https://mysoredasara.gov.in എന്ന വെബ്സൈറ്റ് വെള്ളിയാഴ്ച പുറത്തിറക്കി. ദസറ ജംബോ സവാരി ഘോഷയാത്രയ്ക്കും ടോർച്ച് ലൈറ്റ് പരേഡിനും ആളുകൾക്ക് ഇവിടെ ടിക്കറ്റുകൾ/ഗോൾഡ് കാർഡുകൾ വാങ്ങാം. ദസറ പരിപാടികൾ, ദസറ എക്സിക്യൂട്ടീവ് കമ്മിറ്റി, ദസറ സബ് കമ്മിറ്റികൾ എന്നിവയുടെ എല്ലാ വിശദാംശങ്ങളും അവർക്ക് ഇവിടെ ലഭിക്കും.

Read More

ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി: പൈലറ്റ് അറസ്റ്റില്‍

ഡല്‍ഹി: ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഷൂവിന്റെ മുന്‍വശത്ത് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൈലറ്റിനെ അറസ്റ്റ് ചെയ്തത്. പൈലറ്റ് മോഹിത് പ്രിയദര്‍ശിയുടെ ഫോണില്‍ നിന്ന് 74 വീഡിയോകളാണ് കണ്ടെടുത്തത്. പൈലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

Read More

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, പവന് 640 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ വില 80,000 തൊടുമെന്ന സൂചനയാണുള്ളത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 79,560 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില 9945 രൂപയാണ്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

Read More

നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

നടി നവ്യാ നായരില്‍ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ. മുല്ലപ്പൂ കൈവശം വെച്ചതിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം ഒരു ചടങ്ങിൽ തുറന്നുപറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ താരം പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും സമ്മതിച്ചു.…

Read More

ബാനു മുഷ്താഖിന്റെ ദസറ ഉദ്ഘാടനം സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് പ്രതാപ് സിംഹ

ബെംഗളൂരു: മൈസൂരു ദസറയുടെ ഉദ്‌ഘാടകനായി എഴുത്തുകാരി ബാനു മുഷ്താഖിനെ തിരഞ്ഞെടുത്തതിനെതിരെ മുൻ എംപി പ്രതാപ് സിംഹ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് അദ്ദേഹം ഹർജി നൽകിയത്. ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി ബാനു മുഷ്താഖിനെതിരെ എതിർപ്പ് ഉയർന്നിട്ടും, സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല, അടുത്തിടെ ഹസ്സനിലെ അമീർ മൊഹല്ലയിലുള്ള അവരുടെ വസതിയിൽ പോയി സർക്കാരിനുവേണ്ടി മൈസൂരു ദസറ ഉദ്ഘാടന പരിപാടിയിലേക്ക് ഔദ്യോഗികമായി അവരെ ക്ഷണിച്ചു. നിലവിൽ, മുൻ എംപി പ്രതാപ് സിംഹ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്…

Read More

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് മ‍‍ർദ്ദനമേറ്റ സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കെ സുധാകരൻ തയ്യാറായില്ല.

Read More

മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നു; യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍

ബെംഗളൂരു : കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. കുന്താപുരയിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്.…

Read More

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി

CYBER ONLINE CRIME

കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. മട്ടാഞ്ചേരി…

Read More

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; പത്ത് വയസുകാരന് ദാരുണാന്ത്യം

കോലാപ്പുര്‍: മഹാരാഷ്ട്രയിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഗണേശോത്സവത്തിൻ്റെ ഭാ​ഗമായി നിര്‍മിച്ച പന്തലിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വിൽപ്പനയിൽ സര്‍വകാല റെക്കോര്‍ഡിൽ മിൽമ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാല്‍, തൈര്, ഉൽപ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 37,00,209 ലിറ്റര്‍ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വില്‍പ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ്…

Read More
Click Here to Follow Us