മലയാളി ദമ്പതിമാരുടെ സ്വർണം മോഷ്ടിച്ച് മുങ്ങിയ ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു : കോഴിക്കോട് സ്വദേശികളും മൈസൂരിലെ ബന്നിമണ്ഡപിലെ എസ്എസ് നഗറിലെ താമസക്കാരുമായ മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ രണ്ട് ഡ്രൈവർമാരെ ബേഗൂർ പോലീസ് അറസ്റ്റ് ചെയ്തു.

ജയറാം- ശില്പ ദമ്പതിമാരുടെ സ്വർണമാണ് ഒരാഴ്ച മുൻപ് മോഷണം പോയത്. നാട്ടിലേക്ക് പോകുന്നതിനിടെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ ദമ്പതിമാർ സ്വർണാഭരണങ്ങൾ ബാഗിൽ കരുതിയതാണ് അപകടമായത് .

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു ദേവലാപുരയിലെ ഗിരീഷ് (38) എന്നിവരാണ് പിടിയിലായത്.

ദമ്പതിമാർക്ക് കോഴിക്കോട് പോകേണ്ടതിനാൽ ഇവരുടെ കാർ ഓടിക്കാനായാണ് ഇരുവരേയും കൂടെ കൂട്ടിയത്. യാത്രയ്ക്കിടെ ബേഗൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വണ്ടിനിർത്തി ദമ്പതിമാർ റസ്റ്ററന്റിൽ കയറി.

ഈ സമയം പ്രതികൾ സ്വർണവുമായി കടന്നുകളഞ്ഞു. തുടർന്ന് ദമ്പതിമാർ ബേഗൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts