ബെംഗളൂരുവിൽ സഹോദരന്റെ രണ്ട് മക്കളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി കേസിൽ യുവാവ് അറസ്റ്റിൽ, അഞ്ചുവയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: രണ്ട് അനന്തരവന്മാരെ തല്ലിക്കൊന്നതിനും മറ്റൊരു കുട്ടിയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ചെറിയച്ചനെ ഹെബ്ബഗോഡി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

മൂത്തസഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബെംഗളൂരു ഹെബ്ബഗോടിയിൽ നടന്ന സംഭവത്തിൽ ചന്ദ്പാഷയുടെ മക്കളായ ഇഷാഖ് (എട്ട്), ജുനൈദ്(ആറ്്‌) എന്നിവരാണ് മരിച്ചത്.

ഇവരുടെ ഇളയസഹോദരൻ റോഷനാണ് (അഞ്ച്) ആശുപത്രിയിൽ കഴിയുന്നത്. കൊലനടത്തിയ ചന്ദ്‌പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്ക്‌ മാനസികപ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.

  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

കെട്ടിടനിർമാണത്തൊഴിലാളിയായ ചന്ദ്‌പാഷയും വസ്ത്രനിർമാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും മൂന്നുമക്കളും പാഷയുടെ അമ്മയ്ക്കും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

കുടുംബാംഗങ്ങളുമായി സ്ഥിരമായി വഴക്കുണ്ടാക്കുന്ന കാസിം ഇൗയിടെ നിസ്സാരകാര്യത്തിന് ബഹളമുണ്ടാക്കുകയും വീടുവിട്ടുപോകുകയുംചെയ്തിരുന്നു. ചന്ദ് പാഷ തമിഴ്‌നാട്ടിൽ എത്തി അവിടെനിന്ന് സഹോദരനെ കൂട്ടിക്കൊണ്ടു വന്നു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം ചന്ദ് പാഷയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയം വീട്ടിൽക്കയറി കതകടച്ചതിനുശേഷം ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച്‌ കുട്ടികളെ ആക്രമിക്കുകയായിരുന്നു.

  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ

നിലവിളികേട്ട് ഓടിയെത്തിയ ചന്ദിന്റെ അമ്മയും നാട്ടുകാരും കതകുപൊളിച്ച് ഉള്ളിൽ കയറിയപ്പോൾ രക്തത്തിൽ കുളിച്ചകിടക്കുന്നനിലയിൽ കുട്ടികളെ കാണുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേർ ഇതിനകം മരിച്ചിരുന്നു. പോലീസ് എത്തി സംഭവസ്ഥലത്തുനിന്ന് തന്നെ കാസിമിനെ അറസ്റ്റുുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us