മുൻകൂർ കൂലി വാങ്ങി ജോലിക്കെത്തിയില്ല; യുവാവിനെ ചങ്ങലയ്ക്കിട്ടു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : ജോലിക്ക് എത്താമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി മുങ്ങിയ യുവാവിനെ ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം.

അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരു ദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടത്.

ബൈക്കിൽ ബലമായി പിടിച്ച് കയറ്റി ചങ്ങലകൊണ്ട് ഒരു കടയുടെ മുന്നിലുള്ള ഇരുമ്പുതൂണുമായി ബന്ധിക്കുകയായിരുന്നു. കാലിൽ ചങ്ങലയിട്ടു താഴുപയോഗിച്ച് പൂട്ടുകയും ചെയ്തു.

രാവിലെ ചങ്ങലയ്ക്കിട്ട മുല്ലയെ വൈകീട്ട് നാല് മണിക്കാണ് തുറന്ന് തുറന്നുവിട്ടത്.
പൂട്ടുതുറന്നുവിടുന്ന ദൃശ്യങ്ങൾ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts