വി.എസിന്റെ നില അതിഗുരുതരം; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.

പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് നേരിയ നിലയിൽ പ്രതികരിക്കുന്നു.

എന്നാൽ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. ഡയാലിസിസും തുടരുകയാണ്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

തലച്ചോറിന്റെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ പ്രത്യേക മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്.

രാഷ്ട്രീയ കക്ഷി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ മകൻ അരുൺകുമാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts