വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടം; ആർസിബി ഉദ്യോഗസ്ഥനുൾപ്പെടെ അറസ്റ്റിലായ നാലുപേർക്കും ജാമ്യം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലുപേർക്കും ഹൈക്കോടതി ജാമ്യമനുവദിച്ചു.

ആർസിബി മാർക്കറ്റിങ് ആൻഡ് റവന്യൂ വിഭാഗം തലവൻ നിഖിൽ സൊസാലെ, സ്റ്റേഡിയത്തിൽ ഐപിഎൽ കിരീടാഘോഷം സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ഇവന്റ് മാനേജർ കിരൺകുമാർ, ബിസിനസ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ മാത്യു, ജീവനക്കാരൻ സുമന്ത് എന്നിവർക്കാണ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

അറസ്റ്റിനെ ചോദ്യംചെയ്ത് ഇവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റേതാണ് ഇടക്കാല ഉത്തരവ്. നാലുപേരോടും പാസ്പോർട്ട് കോടതിയിൽ ഏൽപ്പിക്കാൻ നിർദേശിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts