ദളിത് കുടുംബം വിവാഹ ചടങ്ങ് ഹാളില്‍ നടത്തിയത് ഇഷ്ടമായില്ല; സംഘം ചേർന്ന് മർദിച്ച് യുവാക്കൾ

ഉത്തർപ്രദേശ് : ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങ് നടത്തിയതിന് ദലിത് കുടുംബത്തിന് നേരിടേണ്ടി വന്നത് ആൾകൂട്ട മർദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി വടികളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍.
അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായും ദലിത് സമുദായത്തിലെ അംഗങ്ങള്‍ ചടങ്ങിനായി വിവാഹ ഹാള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതായും ആരോപണമുണ്ട്.അതെസമയം സംഭവം വിവാദമായതിന് പിന്നാലെ ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts