മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു : ജോലിക്കിടെ മലയാളി യുവാവ് ബാംഗ്ലൂരിൽ ഷോക്കേറ്റ് മരിച്ചു.

കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28) ആണ് മരിച്ചത്.

എട്ട് വർഷത്തോളമായി ബെംഗളൂരുവിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

വ്യാഴാഴ്ച്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യവേയാണ് ഷോക്കേറ്റ് മരിച്ചത്.

തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം യലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത്  നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ് റസീന. റംസീന, റൈഹാന സഹോദരിമാരാണ്. ഖബറടക്കം പയ്യക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts