ഡി.കെ.ശിവകുമാറിന്റെ മകളെ ഇ.ഡി.ഇന്ന് ചോദ്യം ചെയ്യും.

ബെംഗളൂരു : കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

എട്ട് കോടി രൂപ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്‍റെ മകളെയും ചോദ്യം ചെയ്യുന്നത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്.

തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം.

അതേസമയം, ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി നീട്ടണം എന്നാവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയില്‍ എന്‍ഫോഴ്സ്മെന്‍റെ അപേക്ഷ സമര്‍പ്പിച്ചേക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts