നല്ല റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി

ബെംഗളൂരു: മോശം റോഡുകൾ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാൽ മികച്ചതും സുരക്ഷിതവുമായ റോഡുകൾ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോൾ.

കർണാടകയിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. റോഡുകൾ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വർധിക്കാൻ കാരണം.

നമ്മുടെ റോഡുകളിൽ ഇപ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്- അദ്ദേഹം വിശദീകരിച്ചു.

  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

അതേസമയം, മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി പറഞ്ഞു.

മോട്ടോർ വാഹന നിയമത്തിൽ ഗുജറാത്ത്,മഹാരാഷ്ട്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾ പരിശോധിച്ചുവരികയാണെന്നും സാധാരണക്കാരന് ഭാരമാവാത്ത രീതിയിൽ നിയമം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts