കാമുകിക്ക് ഉമ്മ കൊടുത്ത് കാമുകനും സുഹൃത്തും; ചുംബനയാത്രയ്ക്ക് 4000 രൂപ പിഴയിട്ട് പോലീസ് 

ബെംഗളൂരു: സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കില്‍ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്.

രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകള്‍ പതിഞ്ഞത്. ‌

ബൈക്കോടിച്ച 23കാരനായ യുവാവിന്‍റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

തൊട്ടുപിന്നില്‍ സുഹൃത്തിന്‍റെ കാമുകിയും.

ചുംബനങ്ങള്‍ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി.

മൂന്നു പേരും ഹെല്‍മറ്റു ധരിച്ചിരുന്നില്ല. ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തില്‍ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു.

4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു.

മൂവരും മെഡിക്കല്‍ സ്റ്റോർ ജീവനക്കാരാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്‍റെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്.

വായ്പയെടുത്താണ് തന്‍റെ മകന് അമ്മ ബൈക്ക് വാങ്ങിക്കൊടുത്തതെന്നു പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts