നഗരത്തിൽ വീട്ടുജോലിക്കുനിന്ന് മോഷണം നടത്തുന്ന കേസുകൾ വർധിക്കുന്നു

ബെംഗളൂരു : നഗരത്തിൽ വീട്ടുജോലിക്കുനിന്ന് മോഷണം നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. കഴിഞ്ഞ രണ്ടുവർഷവും 300-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

2023-ൽ 320 കേസുകളും 2024-ൽ 382 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 2015 മുതൽ 2022 വരെ വർഷത്തിൽ ശരാശരി 206 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.

  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...

2023-ന് ശേഷമാണ് ഇത്തരം കേസുകൾ കൂടിത്തുടങ്ങിയത്. പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും മോഷണമുതലുകൾ കണ്ടെത്തുന്നതും പ്രതികളെ പിടികൂടുന്നതും കുറവാണ്. വീട്ടുടമസ്ഥർ വേറെ സ്ഥലങ്ങളിൽ പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിൽവെച്ചിട്ട് പോകുന്നത് പതിവാണ്. ഈ അവസരം മുതലാക്കിയാണ് വീട്ടുജോലിക്കാർ മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ആളുകളാണ് വീട്ടുജോലി ചെയ്തുവരുന്നത്. വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് മുൻപ്‌ ആധാറും ഫോൺനമ്പറും മറ്റുവിവരങ്ങളും പരിശോധിക്കണമെന്ന് പോലീസ് നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts