പിതാവിനൊപ്പം സ്കൂട്ടറിൽ പോകവേ യുവതിയുടെ അപകടമരണം; ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് സുഹൃത്ത് രംഗത്ത്

ബെംഗളൂരു: യുവതിയുടെ അപകടമരണം ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് സുഹൃത്ത് രംഗത്ത്.

രാമോഹള്ളി സ്വദേശിനി സഹാന(20)യുടെ മൃതദേഹം ഹുസ്കൂർ തടാകത്തിൽനിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്.

പിതാവ് രാമമൂർത്തിയുടെ കൂടെ യാത്ര ചെയ്യവേ, സ്കൂട്ടർ നിയന്ത്രണംവിട്ട‌് തടാകത്തിലേക്കു മറിഞ്ഞെന്നാണ് ബന്ധുക്കൾ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്.

തുടർന്ന്, പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നിതിനാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.

ഇരുവരുടെയും പ്രണയത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. വ്യത്യസ്ത ജാതിയിൽപെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂർത്തി നേരത്തേതന്നെ നിതിനോട് പറഞ്ഞിരുന്നു.

മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts