ഇന്ദിരാനഗറിൽ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ തിരഞ്ഞ് പോലീസ്

ബെംഗളൂരു : കത്തിയുമായി നഗരത്തിലിറങ്ങിയ അക്രമി നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ദിരാനഗറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ഒരു സ്കൂട്ടർ യാത്രികനെയും രണ്ട് പാനിപൂരി കച്ചവടക്കാരെയും ഒരു കാൽനടയാത്രികനെയുമാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.

എല്ലാവർക്കും കഴുത്തിനാണ് പരിക്ക്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം െചയ്തതായി ഡോക്ടർമാർ പറഞ്ഞു.

അക്രമിയെ പിടികൂടാൻ ശ്രമം തുടരുന്നതായി ഇന്ദിരാനഗർ പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെട്ട കാദംബ എന്നയാളാണ് അക്രമിയെന്നും അറിയിച്ചു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഇയാൾ മദ്യലഹരിയിലായിരുന്നെന്നും വീട്ടിൽനിന്ന് വഴക്കിട്ടശേഷം കത്തിയുമായി പുറത്തിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.

നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരിൽ കവർച്ചയുൾപ്പെടെ നിരവധി കേസുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഇന്ദിരാനഗറിൽ പലയിടങ്ങളിലായി നാലുപേർക്ക് കത്തിക്കുത്തേറ്റെന്ന വിവരം പടർന്നതോടെ ഞായറാഴ്ച പ്രദേശത്ത് കടുത്ത ഭീതിയിലായിരുന്നു.

സീരിയൽ കില്ലർ ആണെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പക്ഷേ, ഇത് പോലീസ് നിരസിച്ചു. ഇയാളെ പിടികൂടാനായി നാല് പോലീസ് സംഘങ്ങളെ നിയോഗിച്ചു.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts