കാട്ടുപോത്തിന്റെ കുത്തേറ്റ് വായോധികൻ മരിച്ചു 

ബെംഗളൂരു: കാട്ടുപോത്തിന്റെ കുത്തേറ്റ വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

ചിക്കമഗളൂരു ജില്ലയിലെ കലാസയിലെ ഹലുവള്ളി വില്ലേജിലെ രഘുപതി ഹെബ്ബാർ (73) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ പോയ രഘുപതി ഉച്ചകഴിഞ്ഞും വീട്ടിൽ തിരിച്ചെത്തിയില്ല.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

തുടർന്ന്, കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടത്.

കുത്തേറ്റ് തലയ്ക്കും കാലിനും മാരകമായ മുറിവേറ്റു.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts