റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനിലെ റോഡിന്റെ മറുവശം ഉപയോഗിക്കണം. ഈ ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കും. പീനിയ 100 ഫീറ്റ് റോഡിൽ നിന്ന് വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും ടിവിഎസ് ക്രോസ് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് പീനിയ പോലീസ് സ്റ്റേഷൻ റോഡിലേക്ക് പോകുകയും തുമകുരു റോഡിൽ ചേരുകയും വേണം.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

പീനിയ പോലീസ് സ്റ്റേഷൻ റോഡ്, പീനിയ 100 ഫീറ്റ് റോഡ് (ജലഹള്ളി ക്രോസ് മുതൽ ടിവിഎസ് ക്രോസ് വരെ റോഡിന്റെ ഇരുവശങ്ങളും), പീനിയ ഒന്നാം ക്രോസ് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
[masterslider id="10"]

Related posts

Click Here to Follow Us