മലയാളിവിദ്യാർഥിനികളുടെ ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളൂരു : മലയാളിവിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ.

പോലീസ് സ്റ്റേഷനിൽ ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്.

എം.എസ്. രാമയ്യനഗറിൽ ബി.എസ്‌സി. വിദ്യാർഥിനിയും രണ്ട് സുഹൃത്തുക്കളും താമസിച്ചുവന്ന ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ പ്രദേശത്തെ ഹോംഗാർഡിന്റെ ചുമതലയായിരുന്നു ഇയാൾക്കെന്ന് പോലീസ് പറഞ്ഞു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ഫ്ലാറ്റിൽനിന്ന്‌ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അതിക്രമിച്ചുകയറിയത്.

ക്രൈംബ്രാഞ്ച് ഓഫീസറാണെന്നുപറഞ്ഞ് ഇയാൾ വിദ്യാർഥിനികളോട് 5000 രൂപ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തട്ടിപ്പാണെന്ന് സംശയംതോന്നിയ വിദ്യാർഥിനികൾ ഉടൻ പോലീസ് ഹെൽപ് ലൈനിൽ സഹായംതേടി. പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts