നോക്കണ്ട ഉണ്ണി അടുത്താമാസം വരില്ല; മെട്രോ ആര്‍.വി. റോഡ് – ബൊമ്മസന്ദ്ര പാതയില്‍ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കില്ല

ബെംഗളൂരു: ഇലക്ട്രോണിക്ക് സിറ്റിയിലേക്കുളള മെട്രോ ആര്‍.വി. റോഡ് – ബൊമ്മസന്ദ്ര പാതയില്‍ ജനുവരിയില്‍ സര്‍വീസ് ആരംഭിക്കില്ലെന്ന് ഉറപ്പായി.

പാതയില്‍ സര്‍വീസ് നടത്തുന്നതിനായി കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിറ്റഗര്‍ കമ്പനി നിര്‍മിച്ച ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ജനുവരി 15നാണ് ലഭിക്കുകയെന്ന് ബിഎംആര്‍സി അറിയിച്ചതോടെയാണിത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

മാര്‍ച്ചിലാകും പാതില്‍ ഭാഗികമായി സര്‍വീസ് ആരംഭിക്കുകയെന്നാണ് സൂചന. ചൈനീസ് നിര്‍മിതമായ ഒരു ട്രെയിന്‍ മാത്രമാണ് നിലവില്‍ ബിഎംആര്‍സിയുടെ പക്കലുളളത്.

പുതിയ ട്രെയിന്‍ മാത്രമാണ് നിലവില്‍ ബിഎംആര്‍സിയുടെ പക്കലുളളത്. പുതിയ ട്രെയിന്‍ കൈമാറിയാലും ഇതു ഘടിപ്പിക്കാനും വിവിധ പരീക്ഷണങ്ങള്‍ക്കും സമയമെടുക്കും.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

കുറഞ്ഞത് 3 ട്രെയിനെങ്കിലും ലഭിച്ചാല്‍ മാത്രമേ പാതയില്‍ ഭാഗികമായങ്കിലും സര്‍വീസ് ആരംഭിക്കാനാകു. രണ്ടാമത്തെ ട്രെയിന്‍ ടിറ്റഗര്‍ ഫെബ്രുവരിയിലാകും കൈമാറുക.

ഇതിനു ശേഷം 30 മിനിറ്റ് ഇയവേളകളിലായി സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts