മാലിന്യം തള്ളൽ പിഴ 10000 : ഇടങ്ങളിൽ സിസിടിവി ക്യാമറകൾ; കടുത്ത നടപടിയുമായി ബിബിഎംപി

ബെംഗളൂരു∙വിവിധതരം മാലിന്യം സ്ഥിരമായി കുന്നുകൂട്ടി ഇടുന്ന ബ്ലാക്ക് സ്പോട്ടുകൾ നീക്കുന്ന യജ്ഞത്തിന് ബിബിഎംപിക്ക് കീഴിലെ ഖരമാലിന്യ സംസ്കരണ വിഭാഗം തുടക്കമിട്ടു.

നടപ്പാതകൾ, റോഡരിക്, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാലിന്യം പതിവായി കുന്നുകൂടുന്നത്.

ശുചീകരണ തൊഴിലാളികൾ ഇത് നീക്കിയാലും ദിവസങ്ങൾക്കുള്ളിൽ പഴയ പടിയാകുന്നു. ഖര മാലിന്യത്തിനു പുറമേ കോൺക്രീറ്റ്, ഇലക്ട്രോണിക്സ് മാലിന്യവും ഇതിലുണ്ട്. നഗരനിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതിനിടെ പ്രശ്ന പരിഹാരത്തിന് അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായം ബിബിഎംപി തേടിയിരുന്നു.

  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

പ്ലാസ്റ്റിക് ബാഗുകളിലാക്കി മാലിന്യം റോഡരികിലേക്ക് വലിച്ചെറിയുന്നതും തടാകങ്ങളിലേക്ക് തള്ളുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

കൂടുതൽ സിസിടിവി 

മാലിന്യം തള്ളുന്നത് തടയാൻ കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴ 500 രൂപയാക്കിയെങ്കിലും സിസിടിവി നിരീക്ഷണം ശക്തമാക്കുന്നതോടെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ഒഴിഞ്ഞ പ്ലോട്ടുകളിൽ മാലിന്യം തള്ളുന്നവർക്കുള്ള പിഴ 10,000 രൂപയാക്കി ഉയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts