കടലിൽ കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം 

ബെംഗളൂരു: സ്‌കൂളില്‍ നിന്നും വിനോദയാത്രക്കെത്തി , കടലില്‍ കുളിക്കാനിറങ്ങിയ 4 സ്‌കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു.

കോലാർ ജില്ലയിലെ പ്രശസ്തമായ ഒരു സ്‌കൂളില്‍ പഠിക്കുന്ന 54 വിദ്യാർത്ഥികള്‍ ആണ് വിനോദയാത്രക്കെത്തിയത്.

അതിൻ്റെ ഭാഗമായാണ് ഇവർ മുരുഡേശ്വരർ ക്ഷേത്ര കടപ്പുറത്ത് സമയം ചെലവഴിക്കാൻ പോയത്.

ഇവരില്‍ 7 വിദ്യാർഥികള്‍ ഒരുമിച്ച്‌ ബീച്ചില്‍ കുളിക്കാനിറങ്ങിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഇവർ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

വിദ്യാർഥികള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നത് കണ്ട അധ്യാപകർ കടലില്‍ ചാടി രക്ഷിക്കാൻ ശ്രമിച്ചു.

ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവില്‍ , 7 വിദ്യാർത്ഥികളില്‍ 3 പേരെ മാത്രമാണ് അവർക്ക് രക്ഷിക്കാൻ കഴിഞ്ഞത്.

ശ്രീവന്ദതി, ദിഷിത, വന്ദന, ലാവണ്യ എന്നീ നാല് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. രക്ഷപ്പെടുത്തിയ യശോദ, വീക്ഷണ, ലിപിക എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ നില ഗുരുതരമാണ്, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വിവരമറിഞ്ഞെത്തിയ ജില്ലാ റവന്യൂ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts