വണ്‍പ്ലസിന് പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി 

ബെംഗളൂരു: വണ്‍പ്ലസിന് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി.

ഫോണിനൊപ്പം യൂസർ മാനുവലും വാറണ്ടി സംബന്ധിച്ച വിവരങ്ങളും നല്‍കാതിരുന്നതിനാണ് പിഴയിട്ടത്.

ബെംഗളൂരുവിലെ സഞ്ജയ് നഗർ സ്വദേശിയായ എസ്‌എം രമേഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉപഭോക്തൃ പാനലിന്റെ നടപടി.

2022 ഡിസംബറിലാണ് രമേഷ് 24,598 രൂപ മുടക്കി വണ്‍പ്ലസ് നോർഡ് CE 3 വാങ്ങുന്നത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

ഈ വർഷം ജൂണിലാണ് ഉപഭോക്താവ് പരാതിയുമായി രംഗത്തെത്തിയത്.

‌മൊബൈല്‍ ഫോണിന്റെ വാറണ്ടി വിവരങ്ങളോ കമ്പനിയുടെ വിലാസമോ മറ്റോ ഇല്ലാതെയാണ് ഫോണ്‍ ലഭിച്ചതെന്നായിരുന്നു പരാതി.

ഫോണ്‍ വാങ്ങിച്ച്‌ നാല് മാസത്തിന് ശേഷമാണ് യൂസർ മാന്യുവല്‍ ലഭിച്ചതെന്നും രമേഷ് പരാതി ഉന്നയിച്ചിരുന്നു.

സേവനങ്ങളില്‍ പോരായ്മ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വണ്‍പ്ലസിന്റെ തികഞ്ഞ നിസംഗതയും അശ്രദ്ധയുമാണ് ഇതിന് പിന്നിലെന്ന് കമ്മീഷൻ വിമർശിച്ചു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ആവശ്യമായ രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന് 5,000 രൂപ പിഴയിടുന്നതായും കമ്മീഷൻ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
[masterslider id="10"]

Related posts