മൈസൂരു- ബെംഗളൂരു പാതയിൽ കൂടുതൽ സർവീസ് റോഡുകൾ, ഒപ്പം ടോൾ ബൂത്തുകളും 

ബെംഗളൂരു: മൈസൂരു- ബെംഗളൂരു പാതയില്‍ കൂടുതല്‍ വികസനപ്രവൃത്തികള്‍ നടക്കുന്നു.

കൂടുതല്‍ സർവീസ് റോഡുകള്‍ നിർമിക്കാനാണ് പദ്ധതി.

വിവിധഭാഗങ്ങളില്‍ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്.

പാതയിലൂടെ വരുന്നവർക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും.

ഇതിനായി സർവീസ് റോഡുകള്‍ നിർമിക്കണമെന്ന് നാട്ടുകാർ കുറേക്കാലമായി ആവശ്യമുയർത്തി വരുന്നതായിരുന്നു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

പ്രവൃത്തിയുടെ ടെൻഡർ നടപടികള്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു.

ഏഴുമീറ്റർ വീതിയിലുള്ള റോഡുകളാണ് നിർമിക്കുക.

റോഡുമായി ബന്ധിപ്പിച്ച്‌ ടോള്‍ ബൂത്തുകളുമുണ്ടാകും.

മൈസൂരുവില്‍ പാതയാരംഭിക്കുന്ന മണിപ്പാല്‍ ആശുപത്രി ജങ്ഷനില്‍ മേല്‍പ്പാത നിർമിക്കാനും പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us