സംസ്ഥാനത്ത് ലോകായുക്ത റെയ്ഡിൽ കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്‌ഡ്. റെയ്‌ഡില്‍ കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ച്‌ പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

കർണാടകയിലെ നാല് ഉദ്യോഗസ്ഥരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് ലോകായുക്ത പരിശോധന നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉള്‍പ്പടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബെംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവൻഗെരെ, മണ്ടിയ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് ലോകായുക്ത പരിശോധന നടത്തിയത്. മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസർ കൃഷ്ണവേണി, കാവേരി ഇറിഗേഷൻ കോർപ്പറേഷൻ എം.ഡി മഹേഷ് , ടൗണ്‍ പ്ളാനിംഗ്‌ ഡയറക്ടർ തിപ്പേസ്വാമി, എക്സൈസ് വകുപ്പ് എസ്‌.പി മോഹൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts