വോട്ടര്‍ ഐ.ഡി കണ്ടെത്തിയ സംഭവം: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടകത്തിലെ മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക്‌ നേര്‍.

കോർപറേറ്ററും ബിജെപി അനുയായിയുമായ മഞ്ജുള നന്ജമാരിയുടെ ഭവനത്തില്‍ നിന്നാണ് പതിനായിരത്തോളം വോട്ടര്‍ ഐ.ഡി കണ്ടെത്തിയത്. താന്‍ ബിജെപി അനുഭാവിയാണെന്നും പാര്‍ട്ടി തന്നെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ രാജ്യത്തെ പ്രമുഖ ചാനലിനോടായി പറഞ്ഞിരുന്നു. താന്‍ ഒരിക്കലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

എന്നാല്‍ വാര്‍ത്തയെ തള്ളിക്കൊണ്ട് ബിജെപി വക്താവ് സംബിത് പാത്രയെത്തി. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജേശ്വരി നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ബിജെപി കോർപറേറ്ററും അനുയായിയുമായ മഞ്ജുള നന്ജമാരിയുടെ ഭവനത്തില്‍ വോട്ടര്‍ ഐ.ഡി കണ്ടെത്തിയതോടെ 24 മണിക്കൂറിനുള്ളില്‍ അവരെ കര്‍ണാടക ബിജെപി പാര്‍ട്ടി ഇൻ ചാർജ്ജ് പ്രകാശ് ജാവദേക്കര്‍ അവരെ തള്ളിപ്പറഞ്ഞതായി കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

എന്തായാലും സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ ഉപതെരഞ്ഞെടുപ്പ് കമ്മീഷണർ ചന്ദ്രഭൂഷന്‍ കുമാർ കർണാടക സന്ദര്‍ശിക്കുമെന്നും വാര്‍ത്തയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
[masterslider id="10"]

Related posts