ബെംഗളൂരു: ഏറ്റവും പുതിയ ട്രാഫിക് ക്വാളിറ്റി ഇൻഡക്‌സ് (TQI) പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി നഗരം അംഗീകരിക്കപ്പെട്ടു. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് നഗരത്തെ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്.
800 മുതൽ 1,000 വരെ സ്‌കോറുകൾ വരുന്ന “കനത്ത തിരക്ക്” വിഭാഗത്തിൽ ഉൾപ്പെട്ട് ബെംഗളൂരു ഏറ്റവും ഉയർന്ന സ്‌കോർ ആണ് നേടിയത്.
റിപ്പോർട്ട് പ്രകാരം, 787 സ്‌കോറുമായി ഏറ്റവും കൂടുതൽ തിരക്കുള്ള നഗരമായി മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അതേസമയം ഡൽഹിയും ഹൈദരാബാദും യഥാക്രമം 747, 718 സ്‌കോറുകളുമായി തൊട്ട് പിന്നിലുണ്ട്.
എംപ്ലോയീസ് കമ്മ്യൂട്ട് സൊല്യൂഷൻസ് പ്രൊവൈഡറായ മൂവ് ഇൻ സിങ്ക് സംഘടിപ്പിച്ച മൊബിലിറ്റി സിമ്പോസിയത്തിലാണ് ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത്,
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ സിൽക്ക് ബോർഡ് ജംഗ്ഷനിൽ ജൂലൈയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡബിൾ ഡെക്കർ മേൽപ്പാലം തുറന്നതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ ഗണ്യമായ കുറവുണ്ടായി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്-ഈസ്റ്റ്) കുൽദീപ് കുമാർ ജെയിനിൻ്റെ കണക്കുകൾ പ്രകാരം, സിൽക്ക് ബോർഡിലെ ഗതാഗത കുരുക്ക് കുറഞ്ഞത് 50 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.