ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ഗൂഗിളും എന്‍വിഡിയയും

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നിര്‍മിതബുദ്ധി (എ.ഐ.) രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പുതിയ പ്രസ്താവന.

ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമാണ് ഇന്ത്യയെന്നും, രാജ്യത്തെ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു.

  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും, ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞു.

ക്വാണ്ടം കംപ്യൂട്ടിങ്, എ.ഐ., സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന 15 വന്‍ കമ്പനികളുടെ സി.ഇ.ഒ.മാരുമായി ഞായറാഴ്ചയായിരുന്നു മോദിയുടെ കൂടിക്കാഴ്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒന്നുമില്ലല്ലോ ഇവിടെ...'; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us