സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണറുടെ അനുമതി; ‘രാജ്ഭവൻ ചലോ’ മാർച്ച് നടത്തി കോൺഗ്രസ്

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ ആരോപണവിധേയനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, കോൺഗ്രസ് എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർ മാർച്ചിൽ അണിനിരന്നു.

സിദ്ധരാമയ്യയ്ക്കുവേണ്ടിയല്ല, രാജ്ഭവനെ ചിലർ ദുരുപയോഗം ചെയ്യുന്നതിനെതിരേയാണ് മാർച്ചെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

രാജ്ഭവൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഓഫീസായിമാറാൻ പാടില്ലെന്നും പറഞ്ഞു. ഒട്ടേറെപ്പേരെ കുറ്റവിചാരണചെയ്യാൻ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ഗവർണർക്കുമുമ്പിൽ കെട്ടിക്കിടക്കുമ്പോഴാണ് സിദ്ധരാമയ്യയുടേതിന് അനുമതി നൽകിയതെന്നും പറഞ്ഞു.

മുദ്രാവാക്യം മുഴക്കിയും ബാനറുകളും പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തിയുമായിരുന്നു മാർച്ച്.

മാർച്ചിന് മുന്നോടിയായി വിധൻസൗധയിലെ ഗാന്ധി പ്രതിമയ്ക്കുമുമ്പിൽ ധർണ നടത്തി. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts