നൈസ് റോഡിൽ ഒറ്റ ദിവസം തുടരെ തുടരെ അപകടനങ്ങൾ; ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു

ബെംഗളൂരു : നൈസ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടപരമ്പരയിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.

കുനിഗൽ സ്വദേശി ദേവരാജു (42) ആണ് മരിച്ചത്. രാവിലെ ഒൻപതോടെ നൈസ് റോഡ് ടോൾ ഗേറ്റിനുസമീപം മിനി ബസ്, ലോറി, രണ്ടുകാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

ബൊമ്മസാന്ദ്രയിലെ സ്വകാര്യകമ്പനിയിലെ 18 ജീവനക്കാരെയും കൊണ്ടുപോവുകയായിരുന്ന മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ആദ്യം ഇടിച്ചു.

  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

ഇതേത്തുടർന്ന് മിനി ബസിന് പുറകിലുണ്ടായിരുന്ന കാർ ബസിൽ ഇടിക്കുകയും മറ്റൊരുകാർ മുന്നിലെ കാറിൽ ഇടിക്കുകയുമായിരുന്നു.

മിനി ബസിലായിരുന്നു ദേവരാജു ഉണ്ടായിരുന്നത്. പരിക്കേറ്റവരും ബസിലുണ്ടായിരുന്നവരാണ്. ഇവരെ ഹൊസൂർ റോഡിലെ സ്വകാര്യആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രണ്ടുകാറുകളിലെയും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ലോറി റോഡരികിൽ പാർക്കുചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

അതിനാൽ ലോറി ഡ്രൈവറെ ഒന്നാംപ്രതിയാക്കി കേസെടുത്തു. മിനി ബസിന്റെ ഡ്രൈവർക്കെതിരേ അശ്രദ്ധമായ ഡ്രൈവിങ്ങിനും കേസെടുത്തിട്ടുണ്ട്. അപകടത്തെത്തുടർന്ന് നൈസ് റോഡിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
[masterslider id="10"]

Related posts

Click Here to Follow Us