പോക്സോ കേസിൽ യെദ്യൂരപ്പ നേരിട്ട് ഹാജരാകേണ്ട; ഇളവുനൽകി ഹൈക്കോടതി

ബെംഗളൂരു : പോക്സോ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഇളവുനൽകി കർണാടക ഹൈക്കോടതി.

ജൂലായ് 15-ന് നേരിട്ട്‌ ഹാജരാകാൻ യെദ്യൂരപ്പയോട് ബെംഗളൂരുവിലെ പോക്സോ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഇളവനുവദിച്ചത്.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദംകേൾക്കുന്നത് ജൂലായ് 26-ലേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിദിന്റെ ബെഞ്ചിന്റേതാണ് നടപടി.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

കേസ് അന്വേഷിക്കുന്ന പോലീസിന്റെ സി.ഐ.ഡി. വിഭാഗം ജൂൺ 27-ന് യെദ്യൂരപ്പയുടെപേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തുടർന്നാണ് യെദ്യൂരപ്പയോട് ഹാജരാകാൻ പ്രത്യേകകോടതി ആവശ്യപ്പെട്ടത്. യെദ്യൂരപ്പയുടെ അറസ്റ്റ് താത്കാലികമായി വിലക്കി ഹൈക്കോടതി നേരത്തേ ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നു.

17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യെദ്യൂരപ്പയുടെപേരിലുള്ള കേസ്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഫെബ്രുവരിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts