മുൻമുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകളും ഭരതനാട്യ നർത്തകിയുമായ ഹംസ മൊയ്‌ലി അന്തരിച്ചു

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകളും ഭരതനാട്യനർത്തകിയുമായ ഹംസ മൊയ്‌ലി (52) അന്തരിച്ചു.

ശനിയാഴ്ച രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊറിയോഗ്രാഫർകൂടിയായ ഹംസ, ദേവദാസികളുടെ ജീവിതം ആസ്പദമായിട്ടുള്ള തമിഴ് സിനിമയായ ‘ശൃംഗാര’ത്തിൽ അഭിനയിച്ചിട്ടുണ്ട്.

വഴുവീർ സ്കൂൾ ഓഫ് ക്ലാസിക് ഡാൻസ് ആൻഡ് മ്യൂസിക്കിലും കലാക്ഷേത്ര സ്കൂൾ ഓഫ് ഭരതനാട്യത്തിലും പരിശീലനംനേടിയ ഹംസ, ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

കലാരംഗത്ത് ശോഭിച്ചുനിൽക്കുമ്പോഴും സാമൂഹികപ്രവർത്തനത്തിലും സജീവമായിരുന്നു. കുട്ടികൾക്കുവേണ്ടി ഹിന്ദിയിൽ നാടകമെഴുതിയിട്ടുണ്ട്.

രവീന്ദ്രനാഥ ടാഗോറിന്റെ നാടകത്തിൽ നൃത്തസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢിൽ രാഷ്ട്രീയസന്ദർശനത്തിലായിരുന്ന വീരപ്പ മൊയ്‌ലി മരണവാർത്തയറിഞ്ഞ് ബെംഗളൂരുവിൽ തിരിച്ചെത്തി.

അമ്മ: മാലതി മൊയ്‌ലി. സഹോദരങ്ങൾ: ഹർഷ മൊയ്‌ലി, സുഷമ മൊയ്‌ലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us