കടലാസിൽ തന്നെ; സംസ്ഥാന സർക്കാരിന്റെ യാത്രാ ആപ്പ് വൈകുന്നു

ബെംഗളൂരു : പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ മാതൃകയിൽ കർണാടക സർക്കാർ സ്വന്തമായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച യാത്രാ ആപ്പ് ഇപ്പോഴും കടലാസിൽ തന്നെ.

സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരേ ഓട്ടോ, ടാക്സി ഡ്രൈവർമാർ വ്യാപക പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് 2023 ഓഗസ്റ്റിലാണ് സർക്കാർ സ്വന്തമായി യാത്രാ ആപ്പ് ആരംഭിക്കാൻ നടപടി ആരംഭിച്ചത്.

ഒല, ഊബർ തുടങ്ങിയ കമ്പനികൾ വൻ തുക കമ്മിഷനായി ഈടാക്കുന്നുവെന്നായിരുന്നു ഡ്രൈവർമാരുടെ പരാതി.

മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് ഗതാഗതവകുപ്പ് ഇ-ഗവേണൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

ആറുമാസമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി കേരളസർക്കാർ ആരംഭിച്ച ‘കേരള സവാരി’ ആപ്പിനെ കുറിച്ച് പഠിക്കാൻ കേരളം സന്ദർശിക്കാനും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതിയിട്ടിരുന്നു.

എന്നാൽ, പ്രഖ്യാപനം നടന്ന് ഒരുവർഷമാകാറായിട്ടും ആപ്പ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. ചില സാങ്കേതിക വെല്ലുവിളികൾ നേരിടേണ്ടി വന്നതിനാലാണ് ആപ്പ് വൈകുന്നതെന്നും പ്രശ്നം പരിഹരിച്ചാലുടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

സ്വകാര്യ ഓൺലൈൻ ടാക്സി ആപ്പുകളോടുള്ള ഓട്ടോ, ടാക്‌സി ഡ്രൈവർമാരുടെ അതൃപ്തിയാണ് സ്വന്തമായി ആപ്പ് രൂപവത്കരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഓരോ യാത്രയ്ക്കും കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ അമിതമാണെന്നും ഇത് വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്നുമായിരുന്നു ഡ്രൈവർമാരുടെ പരാതി.

  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍

സർക്കാരിന്റെ ആപ്പ് എന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് അറിയില്ലെന്നും നഗരത്തിൽ ചില ടാക്സി കമ്പനികൾ കമ്മിഷൻ വാങ്ങാതെ പ്രവർത്തിക്കുന്നുണ്ടെന്നും ഡ്രൈവർമാർ പറഞ്ഞു.

സർക്കാർ ആപ്പ് ആരംഭിക്കുകയാണെങ്കിൽ ഡ്രൈവർമാരെ വളരെയധികം സഹായിക്കുമെന്നും ഇവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
[masterslider id="10"]

Related posts

Click Here to Follow Us