ബൈജൂസിനെതിരെ പരാതിയുമായി മൊബൈൽ കമ്പനി ഓപ്പോ

ബെംഗളൂരു: ബൈജൂസിനെതിരെ  ട്രിബ്യൂണലിനെ സമീപിച്ച്‌ മൊബൈല്‍ കമ്പനി ഒപ്പോ.

ഫോണ്‍ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാള്‍ ചെയ്ത കരാറില്‍ 13 കോടി രൂപ തരാൻ ഉണ്ടെന്ന് ഒപ്പോ ആരോപിച്ചു.

ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ ‘ഒളിവില്‍’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയില്‍ പറയുന്നു.

കേസ് എൻസിഎല്‍ടി ജൂലൈ 3-ലേക്ക് മാറ്റി.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ജൂലൈ 3 ‘ബൈജൂസ് ഡേ’ ആയിരിക്കുമെന്ന് എൻസിഎല്‍ടി പറഞ്ഞു.

ഈ ദിവസം എൻസിഎല്‍ടിക്ക് മുന്നില്‍ മാത്രം 10 ഹർജികള്‍ ആണ് പരിഗണനയ്ക്ക് വരുന്നത്.

ജൂണ്‍ 2-ന് ബൈജൂസിന്റെ കേസില്‍ വിധി പറയാൻ കർണാടക ഹൈക്കോടതി അറിയിച്ചു.

ബൈജൂസ് ആപ്പിന്റെ ഉള്ളടക്കം കൂടുതല്‍ കമ്പനികള്‍ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ് എൻസിഎല്‍ടി ഉത്തരവ് ഇട്ടിരുന്നു.

ഇതിനെ എതിർത്ത് ബൈജു രവീന്ദ്രൻ നല്‍കിയ ഹർജിയില്‍ ആണ് വിധി പറയുക.

നിക്ഷേപിച്ചതിന്റെ എട്ട് ശതമാനം വരെ തിരിച്ച്‌ കിട്ടിയ കമ്പനികള്‍ ഹർജി നല്‍കിയവരില്‍ ഉണ്ടെന്നും സ്റ്റേ നിലനില്‍ക്കില്ലെന്നും ആണ് ബൈജൂസിന്റെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts