ചായ ഉണ്ടാക്കി നൽകിയില്ല, മരുമകളെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു 

ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ മകന്റെ ഭാര്യയെ അമ്മായിയമ്മ കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തി.

അത്താപൂരിന് സമീപം ഹസൻ നഗറില്‍ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയെയാണ് ഭർതൃമാതാവ് ഫർസാന ക്രൂരമായി കൊലപ്പെടുത്തിയത്.

ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

എന്നാല്‍, ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കും കൈയാങ്കളിയുമായി.

തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts