മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരു മരണം; അഞ്ചുപേർ ആശുപത്രിയിൽ

Waste water

ബെംഗളൂരു : കോലാറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരാൾ മരിച്ചു.

അഞ്ചുപേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൾബാഗൽ മെനജെനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ വെങ്കട്ടരമണ്ണപ്പയാണ് (65) മരിച്ചത്.

കുടിവെള്ള പൈപ്പിൽ മലിനജലം പ്രവേശിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.

വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അതിസാരവും വയറുവേദനയും അനുഭവപ്പെടുകയുമായിരുന്നു.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വെങ്കട്ടരമണപ്പയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കാറില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us