നീറ്റ് റദ്ദാക്കി പ്രവേശന പരീക്ഷ നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ഡികെ ശിവകുമാർ 

ബെംഗളൂരു: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് പ്രവേശന പരീക്ഷകള്‍ നടത്താൻ അനുമതി നല്‍കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

നീറ്റ് പരീക്ഷയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ക്രമക്കേടുകള്‍ വളരെ ഗൗരവപ്പെട്ടതാണ്.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അവതാളത്തിലായത്.

കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റിന് പകരം ഓരോ സംസ്ഥാനത്തിനും സ്വന്തം നിലക്ക് പ്രവേശന പരീക്ഷകള്‍ നടത്താനനുവദിക്കുകയാണ് വേണ്ടത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ഏത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികള്‍ക്കും സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാർ നിരവധി കോളജുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കുന്നത് ഉത്തരേന്ത്യയിലെ വിദ്യാർഥികള്‍ക്കാണ്.

ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് കൂട്ടിച്ചേർത്ത ഡി.കെ. ശിവകുമാർ നീറ്റിലെ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും നീറ്റിനെതിരെ രംഗത്തെത്തിയിരുന്നു.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

കഠിനാധ്വാനം ചെയ്ത വിദ്യാർഥികളാണ് അനീതിക്കിരയായതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts