ലഹരിമരുന്നു പാർട്ടിയിൽ നടി ഹേമ പങ്കെടുത്തിരുന്നെന്ന് പോലീസ് സ്ഥിരീകരണം 

ബെംഗളൂരു: ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പോലീസ്.

റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു.

പോലീസ് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് പോലീസ് കമ്മിഷണര്‍ ബി ദായനന്ദ പറഞ്ഞു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.

ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദയാനന്ദ മാധ്യമങ്ങളോടു പറഞ്ഞു.

തിങ്കളാഴ്ചയാണ് ഫാംഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടത്തിയത്.

ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ റെയ്ഡില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

പാര്‍ട്ടിയില്‍ എംഡിഎംഎ, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ അറിയിച്ചു.

പങ്കെടുത്തവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts