തോക്കുമായി രണ്ട് മലയാളികൾ പിടിയിൽ 

ബെംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് രണ്ടു മലയാളികള്‍ അറസ്റ്റില്‍.

ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേരെയും പോലീസ് പിടികൂടിയത്.

മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്.

തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല.

  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും ഉള്ളാല്‍ സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും കേസുണ്ട്.

അബ്ദുള്‍ നിസാറിനെതിരെ ബംഗളൂരുവില്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us