കുഞ്ഞ് സൺഷേഡിൽ വീണ സംഭവത്തിൽ കുറ്റപ്പെടുത്തലും സൈബർ ആക്രമണവും; കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി 

ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി.

ഐ.ടി കമ്പനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്.

കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്.

തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇതിനിടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണ സംഭവമുണ്ടായത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയില്‍ നിന്നും താഴേക്ക് വഴുതിവീഴുകയായിരുന്നു.

ഒന്നാം നിലയിലെ തകിട് സണ്‍ഷേഡില്‍ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വാർത്തയാകുകയും ചെയ്തിരുന്നു.

കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലും സൈബർ ആക്രമണവും രമ്യക്ക് നേരിടേണ്ടിവന്നു.

ഇതോടെ മാനസികമായി തളർന്ന രമ്യ ചികിത്സയിലായിരുന്നു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

രണ്ടാഴ്ച മുമ്പ് മക്കള്‍ക്കൊപ്പം കാരമടയിലെ സ്വന്തം വീട്ടിലെത്തി. ഇവിടെയാണ് രമ്യ ജീവനൊടുക്കിയത്.

ശനിയാഴ്ച രമ്യയുടെ മാതാപിതാക്കളും ഭർത്താവും സമീപത്തെ വിവാഹവീട്ടില്‍ പോയതായിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts