ജനമനസുകളിൽ മെട്രോക്കുതിപ്പ് തുടരുന്നു : ഈ മാസം 8 ലക്ഷത്തിനടുത്ത് മെട്രോ യാത്രക്കാർ യാത്രചെയ്തത് രണ്ട് തവണ

ബെംഗളൂരു∙ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം വീണ്ടും 8 ലക്ഷത്തിനടുത്തെത്തി.

ഈ മാസം രണ്ടാം തവണയാണ് യാത്രക്കാരുടെ എണ്ണം കൂടുന്നത്. 18ന് 7.96 ലക്ഷം പേരും 15ന് 7.92 ലക്ഷം പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.

18ന് സിഇടി പ്രവേശന പരീക്ഷയ്ക്കെത്തിയവരും 15ന് ഐപിഎൽ ക്രിക്കറ്റ് മത്സരത്തിനെത്തിയവരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

2022 ഓഗസ്റ്റ് 15നാണ് ആദ്യമായി പ്രതിദിന യാത്രക്കാരുടെ എണ്ണം 8.25 ലക്ഷം കടന്നത്. ലാൽബാഗ് പുഷ്പമേളയും കോൺഗ്രസ് റാലിയുമാണ് അന്ന് യാത്രക്കാരുടെ എണ്ണം റെക്കോർഡിലെത്തിച്ചത്.

മെട്രോ വൈറ്റ്ഫീൽഡിലിലേക്ക് നീട്ടിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 8–10 ലക്ഷം വരെയായി ഉയരുമെന്നാണ് ബിഎംആർസി കണക്കുകൂട്ടിയിരുന്നത്.

എന്നാൽ വൈറ്റ്ഫീൽഡ് പാത തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാരുടെ എണ്ണം കാര്യമായി കൂടിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts