വ്യത്യാസ്ത തരം വാഗ്ദാനവുമായി ഈശ്വരപ്പയുടെ പ്രകടനപത്രിക: സംഭവം ഇങ്ങനെ

ബെംഗളൂരു : ബി.എസ്. യെദ്യൂരപ്പയിൽനിന്നും അദ്ദേഹത്തിന്റെ മക്കളായ ബി.വൈ. വിജയേന്ദ്ര, ബി.വൈ. രാഘവേന്ദ്ര എന്നിവരിൽനിന്നും കർണാടകത്തിലെ ബി.ജെ.പി.യെ സ്വതന്ത്രമാക്കുമെന്ന് വാഗ്ദാനം ചെയ്ത് ശിവമോഗയിലെ വിമതസ്ഥാനാർഥി കെ.എസ്. ഈശ്വരപ്പയുടെ പ്രകടനപത്രിക.

സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം തന്റെ പ്രകടനപത്രിക പുറത്തുവിട്ടത്. ‘ഹിന്ദുത്വത്തിന്റെ പുനരുജ്ജീവനം, പാർട്ടിയുടെ ശുദ്ധീകരണം, അച്ഛനിൽനിന്നും മക്കളിൽനിന്നും സംസ്ഥാനത്തെ ബി.ജെ.പി.യെ സ്വതന്ത്രമാക്കൽ എന്നിവയാണ് എന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രിക.’ എന്നും ഈശ്വരപ്പ കുറിച്ചു.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

ശിവമോഗയിലെ ബി.ജെ.പി. സ്ഥാനാർഥി ബി.വൈ. രാഘവേന്ദ്രയ്ക്കെതിരേയാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഈശ്വരപ്പ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്.

യെദ്യൂരപ്പയുടെ കുടുംബാധിപത്യത്തിൽനിന്ന്‌ പാർട്ടിയെ മോചിപ്പിക്കാനാണ് തന്റെ മത്സരമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മകൻ കെ.ഇ. കാന്തേഷിന് ഹാവേരി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം യെദ്യൂരപ്പയ്ക്കെതിരേ കലാപമുയർത്തിയതും ശിവമോഗയിൽ മത്സരം പ്രഖ്യാപിച്ചതും.

കുടുംബാധിപത്യത്തിനെതിരേ ഹിന്ദുത്വ മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹത്തിന്റെ പ്രചാരണം. മകന് സീറ്റ് നിഷേധിച്ചതിനുപിന്നിൽ യെദ്യൂരപ്പയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts