നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് പൊതുശൗചാലയങ്ങളിൽ നിരക്ക് ഇരട്ടിയാക്കി; മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയർന്നു

ബെംഗളൂരു : കടുത്തജലക്ഷാമംകാരണം ബെംഗളൂരുവിലെ പൊതുശൗചാലയങ്ങളിലെ നിരക്ക് ഇരട്ടിയാക്കി.

നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു

മുൻപ് ശൗചാലയം ഉപയോഗിക്കുന്നതിന് രണ്ടുമുതൽ അഞ്ചുരൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ നാലുമുതൽ പത്തുരൂപവരെ നൽകേണ്ടിവരും.

വെള്ളം കൂടുതൽ വേണമെങ്കിൽ അധികനിരക്കും നൽകണം. ടാങ്കറിൽ വെള്ളമെത്തിക്കുന്നതിന്റെ ചെലവ് കുത്തനെ കൂടിയത് ചൂണ്ടിക്കാട്ടിയാണ് പൊതുശൗചാലയങ്ങളുടെ നടത്തിപ്പുകാർ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്ത.

പൊതുശൗചാലയങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോതൊഴിലാളികളും കൂലിത്തൊഴിലാളികളുമാണ് ഇതോടെ പ്രതിസന്ധിയിലായത്.

യാത്രചെയ്യുന്ന സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നു. നഗരത്തിലെ മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുമുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
[masterslider id="10"]

Related posts