രഹസ്യബന്ധം നിഷേധിച്ചു; വൈദ്യുതത്തൂണില്‍ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം 

ഉത്തർപ്രദേശ്: ഭർത്താവ് വിവാഹേതരബന്ധം നിഷേധിച്ചതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്യാൻ വൈദ്യുതത്തൂണില്‍ കയറി.

ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനി സുമൻദേവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

35കാരിയായ സുമനു മൂന്നു കുട്ടികളുണ്ട്.

ഏഴു വർഷമായി തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി വീട്ടമ്മ അടുപ്പത്തിലായിരുന്നു.

രഹസ്യമായി പുലർത്തിപ്പോന്ന ബന്ധം ഭർത്താവറിഞ്ഞതിനെത്തുടർന്നു വീട്ടില്‍ വലിയ വഴക്കുനടന്നിരുന്നു.

ഇതേത്തുടർന്നാണ് യുവതിയുടെ ആത്മഹത്യാശ്രമം.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

യുവാവുമായുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ മൂന്നാം തവണയാണ് ഇവർ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്.

ആദ്യം അഞ്ചുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പിന്നീട് ട്രെയിനിനു മുമ്പിൽ ചാടിയും വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.

ഇതെല്ലാം വിഫലമായതിനെത്തുടർന്നാണ് യുവതി വൈദ്യുതലൈനിന്‍റെ മുകളില്‍ കയറിയത്.

കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കും കുട്ടികള്‍ക്കുമൊപ്പം ജീവിക്കണമെന്നും ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കാമുകനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അയാളോടൊപ്പം പോകുമെന്നും യുവതി ഭർത്താവിനോടു തുറന്നുപറഞ്ഞു.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ ജീവഹാനിയുണ്ടായില്ല.

ബുധനാഴ്ച രാവിലെ ഗോരഖ്പുരിലെ ഐടിഐയ്ക്കു സമീപമുള്ള ട്രാൻസ്ഫോർമറിനു മുകളിലൂടെയാണ് യുവതി വലിഞ്ഞുകേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts