പഴം, പച്ചക്കറി ലോറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ലോറി ഡിവൈഡറില്‍ ഇടിച്ച്‌ ഇരിക്കൂർ സ്വദേശിയായ യുവാവ് മരിച്ചു.

ലോറി ഡ്രൈവർ ഇരിക്കൂർ പൈസായിയിലെ മങ്ങാടൻപുതിയപുരയില്‍ മുഹമ്മദ്‌ റാഷിദ്‌ (27) ആണ് മരിച്ചത്.

പച്ചക്കറിയും പഴവർഗങ്ങളും കയറ്റി നാട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ ബെംഗളൂരു- മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമായിരുന്നു അപകടം.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദിൻ, ഷംനാസ്, ഷംന, ഷംസ എന്നിവരെ പരിക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ സമീപത്തെ രാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്‍റെ മൃതദേഹം ഇരിക്കൂർപാലം സൈറ്റ് ജുമാമസ്ജിദ് കബർസ്ഥാനില്‍ സംസ്കരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts