ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 28-ൽ 20 സീറ്റുകളിൽ ജയിക്കുമെന്ന് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28-ൽ 20 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

സർക്കാരിന്റെ അഞ്ചിന ജനപ്രിയ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞെന്നും ഈ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ജനങ്ങളെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ നടപ്പാക്കി. എന്നാൽ, കേന്ദ്രസർക്കാർ അധികാരത്തിലേറുന്നതിനുമുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ 10 ശതമാനംപോലും നടപ്പാക്കിയില്ല.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടിലെത്തുമെന്നും പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള ബി.ജെ.പി.യുടെ വാഗ്ദാനം എന്തായെന്നും സിദ്ധരാമയ്യ ചോദിച്ചു.

28 സീറ്റുകളിലും ജയിക്കുമെന്ന ബി.ജെ.പി.യുടെ അവകാശവാദത്തെയും സിദ്ധരാമയ്യ പരിഹസിച്ചു. അത്തരം നുണകൾ പറയാൻ തങ്ങൾ തയ്യാറല്ലെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 20 സീറ്റുകളിൽ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠയും മോദി പ്രഭാവവും സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കില്ലെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
[masterslider id="10"]

Related posts