പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ

ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച്‌ കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ.

അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു.

ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല.

മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്.

ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച്‌ കൊല്ലണം.

അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു.

മാത്രമല്ല, ഉത്തർ പ്രദേശിലെ ബുള്‍ഡോസർ രാജിനെ അദ്ദേഹം പ്രശംസിച്ചു.

ബുള്‍ഡോസർ ഉപയോഗിച്ച്‌ പ്രതികളുടെ വീടുകള്‍ പൊളിക്കുന്നത് പോലുള്ള സർക്കാർ നടപടികളിലൂടെ ജനസംഖ്യ ഏറെയുള്ള സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണവിധേയമായെന്ന് രാജണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts